കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി ഇ.ഡിയും. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് ആരംഭിച്ചു. 21ഇന്നു ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, എ. […]









