മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് മലപ്പുറം ചെയർമാൻ പിടി അജയ് മോഹൻ രംഗത്ത്. മതസൗഹാർദത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും നാടായ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണെന്ന് അജയ് മോഹൻ ഫേസ്ബുക്കിലുടെ പറഞ്ഞു. ‘മലപ്പുറം ജില്ലയിൽ മതം, ജാതി, വിശ്വാസം എന്നിവയ്ക്കപ്പുറം ജനങ്ങൾ പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത് തെളിയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യുഡിഎഫ് മലപ്പുറം […]









