തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻപെങ്ങുമില്ലാത്തത്ര ശ്രദ്ധാ കേന്ദ്രമാവുകയാണ് ദേവികുളം മണ്ഡലം. ഇതിനു പ്രധാനകാരണം മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റംതന്നെ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്. രാജേന്ദ്രൻ ഇവിടെ എൻഡിഎ സ്ഥാനാർഥിയാകാനാണ് കൂടുതൽ സാധ്യത. എന്നാൽ, താൻ മത്സര രംഗത്തേക്ക് ഇല്ലെന്നാണ് രാജേന്ദ്രൻ പറയുന്നത്. മൂന്ന് പ്രാവശ്യം എംഎൽഎ ആയ ആളാണ് രാജേന്ദ്രൻ. മണ്ഡലത്തിലെ ജാതിസമവാക്യങ്ങളിൽ നിർണായകസ്ഥാനമുണ്ട്. തോട്ടംതൊഴിലാളി നേതാവായി അടിത്തട്ടിൽതന്നെ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. അതിനാൽ രാജേന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിൽ ജില്ലാ നേതൃത്വത്തിനും താത്പര്യമുണ്ടെന്നാണ് അറിയുന്നത്. […]









