
ഗുവഹത്തി:ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും ഇന്ത്യ വിജയിച്ചു. എട്ട് വിക്കറ്റിനാണ് ജയം. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ 3-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അഭിഷ്‌ക് ശര്‍മയുടെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്.
അഭിഷേക് ശര്‍മ 20 പന്തില്‍ അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 68 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് അടിച്ചെടുത്തത്.സഞ്ജു സാംസണിന്റെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 5.1 ഓവറില്‍ 34 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.ഡെവണ്‍ കോണ്‍വേ (1), ടിം സീഫെര്‍ട്ട് (12), രച്ചിന്‍ രവീന്ദ്ര (4) എന്നിവര്‍ നിരാശരായി മടങ്ങി.
ഗ്ലെന്‍ ഫിലിപ്‌സിന്റെയും മാര്‍ക്ക് ചാപ്മാന്റെയും ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിനെ വലിയ തകര്‍ച്ചയില്‍നിന്നും രക്ഷിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് 40 പന്തില്‍ 48 റണ്‍സും ചാപ്മാന്‍ 23 പന്തില്‍ 32 റണ്‍സുമെടുത്തു. ഡാരില്‍ മിച്ചല്‍ 14 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 17 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്തു.
ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രവി വിഷ്‌ണോയിയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.









