തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍ വൻ തീപിടുത്തം. ഗെയിംസ് വില്ലേജിന്റെ ഭാഗമായി ഒഴിഞ്ഞുകിടന്ന സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. മണിക്കൂറുകളായി കാട് കത്തിക്കൊണ്ടിരിക്കുകയാണ്. കഴക്കൂട്ടം, ചാക്ക ഫയർഫോഴ്‌സ് സ്റ്റേഷനുകളിൽനിന്നും യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഗെയിംസ് വില്ലേജിന്റെ ഭാഗമായ താത്കാലിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ഇവിടെ ഉണ്ടായിരുന്നു. ഇതിനാണ് തീപ്പിടിച്ചത്. ആരോ മനഃപൂർവം തീയിട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം. തീ കൂടുതൽ പ്രദേശങ്ങളിലേക്ക് […]









