കാക്കനാട്: കഴിഞ്ഞ 123 ദിവസങ്ങൾ… പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം വലതുകൈ നഷ്ടപ്പെട്ട പാലക്കാട്ടെ ഒൻപതുവയസ്സുകാരി വിനോദിനിയുടെ മാതാപിതാക്കൾ താണ്ടിയത് തീരാ വേദനയുടെ ഒരു നൂറ്റാണ്ടെന്ന പോലെയാണ്. ‘എന്റെ കൈ എവിടെ അമ്മേ’ എന്ന മകളുടെ കണ്ണീരോടെയുള്ള ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി അവർ നിന്നു. എന്നാലിന്ന് വിനോദിനിയുടെയും മാതാപിതാക്കളുടെയും കണ്ണുകളിൽ നിന്നും പൊഴിയുന്നത് ആനന്ദാശ്രുക്കളാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച വിനോദിനിയ്ക്ക് ജീവിതത്തിൽ മറക്കാനാവാത്ത ദിനമായിരുന്നു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാൽ നഷ്ടമായ തന്റെ വലതു കൈയ്ക്ക് പകരം ചലിപ്പിക്കാനാകുന്ന […]









