തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഈ കേസിൽ എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നുവെന്നും ഒരു തെളിവുകളും ശേഖരിക്കുന്നില്ലെന്നും സതീശൻ വിമർശിച്ചു. ഈ കേസിൽ പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമുള്ളത്. ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരിക. അതോടെ കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസ് അതിനായി എസ്ഐടിക്ക് മേൽ കനത്ത സമ്മർദം നടത്തുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. സ്വർണം കേട്ടത് […]









