കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചിക്കാതെ ഗേറ്റ് പൂട്ടിയതായി പരാതി. സംഭവത്തിൽ കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരാണ് പോലീസിൽ പരാതി നൽകിയത്. ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി തടഞ്ഞത്. പിന്നാലെ സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാനാധ്യാപിക പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. ഇതിനു […]









