കൊച്ചി: ശബരിമലയിൽ നടന്ന വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം വ്യാപകമാക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).പുറത്തുവന്ന സ്വർണ്ണക്കൊള്ള കൂടാതെ, ആടിയ ശിഷ്ടം നെയ്യ് വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പടക്കമുള്ള ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവരുവാനാണ് ഇഡി നീക്കം. നെയ്യ് വില്പ്പന ഇടപാടിൽ ഏകദേശം 36 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. മുൻ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ ഈ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ ഇഡി രംഗത്തിറങ്ങിയിരിക്കുന്നത്. പണം അപഹരിക്കൽ, അഴിമതി […]









