Thursday, March 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

യു.എസ് സന്ദർശകരുടെ എണ്ണം കുത്തനെ കുറഞ്ഞു; തിരിച്ചടിയായത് ട്രംപിന്റെ നയം

by News Desk
February 7, 2026
in TRAVEL
യു.എസ്-സന്ദർശകരുടെ-എണ്ണം-കുത്തനെ-കുറഞ്ഞു;-തിരിച്ചടിയായത്-ട്രംപിന്റെ-നയം

യു.എസ് സന്ദർശകരുടെ എണ്ണം കുത്തനെ കുറഞ്ഞു; തിരിച്ചടിയായത് ട്രംപിന്റെ നയം

വാഷിങ്ടൺ: യു.എസ് സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ കുറയുന്നു. ഡോണൾഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായി ചുമതലയേറ്റ ശേഷമാണ് കുറവു വന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും താരിഫ് ഭീഷണിയും കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയതുമാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം യു.എസ് സന്ദർശിച്ച വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 4.2 ശതമാനം കുറവുണ്ടായി. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്രയും കുറവ് വരുന്നത്. ഇന്റർനാഷനൽ ട്രേഡ് അഡ്മിനിസ്ട്രേഷനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. അതേസമയം, യു.എൻ ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ലോകത്തെ മറ്റു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷകളിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് നാല് ശതമാനം ഉയർന്നിട്ടുണ്ട്.

വിദേശ സഞ്ചാരികളുടെ വരവിൽ കുറവ് രേഖപ്പെടുത്തിയ ലോകത്തിലെ ഏക പ്രധാന ടൂറിസം ഡെസ്റ്റിനേഷനാണ് യു.എ​സെന്ന് യു.എസ് ട്രാവൽ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എറിക് ഹാൻസെൻ പറഞ്ഞു. 1.1 കോടി വിദേശ സഞ്ചാരികളുടെ കുറവുണ്ടായതിലൂടെ യു.എസിന് നഷ്ടമായത് 50 ബില്ല്യൻ ഡോളർ അതായത് 4.53 ലക്ഷം കോടി രൂപയാണ്. ഇതു ഭീകരമായ ആഘാതമാണെന്ന് ഹാൻസെൻ പറഞ്ഞു. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുന്നത് പോലും കോടിക്കണക്കിന് ഡോളറിന്റെയും ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെയും നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം യു.എസ് ഭരണകൂടം സ്വീകരിച്ച നയങ്ങളാണ് വിദേശ സഞ്ചാരികളുടെ യാത്ര അസാധ്യമാക്കിയത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഒരു ഡസനിലേറെ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ബ്രസീലും തായ്‍വാനും അടക്കമുള്ള 75 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല, യു.എസ് സന്ദർശിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാൻ തുടങ്ങിയതും ഗുരുതരമായി ബാധിച്ചു. യു.എസിന്റെ സഖ്യകക്ഷി രാജ്യങ്ങളോടു പോലും ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചത് വിനോദ സഞ്ചാരികളെ നിരാശപ്പെടുത്തി.

കാനഡയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലാണ് ഗണ്യമായ കുറവാണുണ്ടായത്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 10.2 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ഇന്റർനാഷനൽ ട്രാവൽ അഡ്മിനിസ്ട്രേഷന്റെ കണക്ക്. യൂറോപ്പിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണം 3.1 ശതമാനവും പശ്ചിമേഷ്യയിൽനിന്നുള്ളവരുടെ എണ്ണം മൂന്ന് ശതമാനവും കുറഞ്ഞു. ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥക്കിടെ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത് യു.എസിലെ ഹോട്ടൽ വ്യവസായ മേഖ​ലയെയും ഗുരുതരമായി ബാധിച്ചു. കോവിഡിന് ശേഷം ആദ്യമായി ഹോട്ടലുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞതായി അനലിറ്റിക്സ് കമ്പനിയായ കോസ്റ്റാർ പറയുന്നു. ട്രംപ് ക​ഴിഞ്ഞ ഏപ്രിലിൽ താരിഫ് പ്രഖ്യാപിച്ചത് മുതൽ ഹോട്ടലുകളുടെ വരുമാനം ഓരോ മാസവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.

യൂറോപ്യൻ വിമാനക്കമ്പനികൾക്ക് ഏറ്റവും കൂടുതൽ വരുമാനവും ലാഭവും നൽകിയ റൂട്ടായിരുന്നു നോർത്ത് അമേരിക്ക. എന്നാൽ, ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി ലുഫ്താൻസ ചീഫ് എക്സികുട്ടിവ് കാസറ്റൻ സ്​പോർ പറഞ്ഞു. വിദേശ സഞ്ചാരികളുടെ സന്ദർശനം കുറയാൻ സാധ്യതയു​ണ്ടെന്ന് യു.എസിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ഡിസ്നി കഴിഞ്ഞ ആഴ്ച ഓഹരി ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ShareSendTweet

Related Posts

13-ാം-തവണയും-സിംഗപ്പൂർ-ഷാംഗി-വിമാനത്താവളം-ഒന്നാമത്;-ലോകത്തിലെ-ഏറ്റവും-മികച്ച-10-വിമാനത്താവളങ്ങൾ
TRAVEL

13-ാം തവണയും സിംഗപ്പൂർ ഷാംഗി വിമാനത്താവളം ഒന്നാമത്; ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ

March 25, 2026
സുരക്ഷിത-വിമാനങ്ങളുടെ-പുതിയ-പട്ടിക;-ഇന്ത്യയിൽനിന്ന്-ഒരു-കമ്പനി-മാത്രം!-ആശങ്കയോടെ-യാത്രക്കാർ
TRAVEL

സുരക്ഷിത വിമാനങ്ങളുടെ പുതിയ പട്ടിക; ഇന്ത്യയിൽനിന്ന് ഒരു കമ്പനി മാത്രം! ആശങ്കയോടെ യാത്രക്കാർ

March 25, 2026
മരക്കൊമ്പുകളിൽ-തൂങ്ങിയാടുന്ന-ആത്മാക്കൾ;-മെക്സിക്കോയിലെ-ഭീതി-നിറഞ്ഞ-‘പാവ-ദ്വീപ്’
TRAVEL

മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന ആത്മാക്കൾ; മെക്സിക്കോയിലെ ഭീതി നിറഞ്ഞ ‘പാവ ദ്വീപ്’

March 25, 2026
പശ്ചിമേഷ്യൻ-സംഘർഷം:-ഇന്ത്യക്കാരുടെ-അന്താരാഷ്ട്ര-വിനോദയാത്രയുടെ-80-ശതമാനത്തോളം-ബുക്കിങ്ങുകൾ-റദ്ദാക്കിയെന്ന്-ട്രാവൽ-ഏജൻസികൾ
TRAVEL

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യക്കാരുടെ അന്താരാഷ്ട്ര വിനോദയാത്രയുടെ 80 ശതമാനത്തോളം ബുക്കിങ്ങുകൾ റദ്ദാക്കിയെന്ന് ട്രാവൽ ഏജൻസികൾ

March 25, 2026
ലോകത്തെ-ഏറ്റവും-മനോഹരമായ-സ്ഥലങ്ങൾ-ഇവയാണ്;-ആദ്യ-50ൽ-ഇന്ത്യയിൽനിന്ന്-ഒരു-സ്ഥലം-മാത്രം…
TRAVEL

ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ഇവയാണ്; ആദ്യ 50ൽ ഇന്ത്യയിൽനിന്ന് ഒരു സ്ഥലം മാത്രം…

March 24, 2026
സന്ദര്‍ശകരെ-സ്വീകരിക്കാൻ-റാക്-വിനോദ-കേന്ദ്രങ്ങള്‍
TRAVEL

സന്ദര്‍ശകരെ സ്വീകരിക്കാൻ റാക് വിനോദ കേന്ദ്രങ്ങള്‍

March 20, 2026
Next Post
ഞങ്ങൾ-100-സീറ്റിലധികം-ജയിക്കുമെന്ന്-പറയുമ്പോൾ-100-അല്ല-110-ആയിരിക്കുമെന്ന്-മുഖ്യമന്ത്രി-ഞങ്ങളെ-കളിയാക്കി…തിരഞ്ഞെടുപ്പിൽ-തോറ്റുകഴിയുമ്പോൾ-പിണറായി-വിജയൻ-കണ്ടംവഴി-ഓടുന്ന-സ്പീഡാ-110‘-മുഖ്യമന്ത്രിയെ-പരിഹസിച്ച്-പ്രതിപക്ഷ-നേതാവ്

ഞങ്ങൾ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോൾ 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി…തിരഞ്ഞെടുപ്പിൽ തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡാ 110‘- മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

ഇന്ത്യയിൽ-നിശബ്ദ-നേത്രരോഗം:-എഎംഡി-കേസുകൾ-വർദ്ധിക്കുന്നത്-എന്തുകൊണ്ട്,-40-വയസ്സിനു-ശേഷം-ഇത്-തടയാൻ-കഴിയുമോ?

ഇന്ത്യയിൽ നിശബ്ദ നേത്രരോഗം: എഎംഡി കേസുകൾ വർദ്ധിക്കുന്നത് എന്തുകൊണ്ട്, 40 വയസ്സിനു ശേഷം ഇത് തടയാൻ കഴിയുമോ?

‘ഈ-ചോക്ലേറ്റ്-ദിനത്തിൽ,-നമ്മുടെ-ബന്ധം-എന്നത്തേക്കാളും-മധുരമുള്ളതാകട്ടെ’;-തീയതി,-അർത്ഥം,-സമ്മാന-ആശയങ്ങൾ,-ഉദ്ധരണികൾ,-ആശംസകൾ

'ഈ ചോക്ലേറ്റ് ദിനത്തിൽ, നമ്മുടെ ബന്ധം എന്നത്തേക്കാളും മധുരമുള്ളതാകട്ടെ'; തീയതി, അർത്ഥം, സമ്മാന ആശയങ്ങൾ, ഉദ്ധരണികൾ, ആശംസകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹിസ്ബുള്ളയുടെ മിസൈൽ മുനയൊടിക്കാൻ പുതിയ തന്ത്രം! ലെബനൻ അതിർത്തിയിൽ ബഫർ സോണുമായി ഇസ്രയേൽ
  • കിമ്മിന്റെ ഗർജ്ജനം! ട്രംപിന് മുന്നറിയിപ്പ്‌ 
  • ‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെ‍ഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താലാപ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ
  • ‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്; അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യും ‘- മല്ലികാർജ്ജുൻ ഖാർഗെ
  • ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.