കണ്ണൂർ: പാർട്ടി ഫണ്ട് വിവാദത്തെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ ബാനർ. ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം -പയ്യന്നൂർ സഖാക്കൾ’ എന്നാണ് പുതിയ ബാനറിലുള്ളത്. സൂര്യൻമുക്കിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം കാരയിൽ, കുഞ്ഞികൃഷ്ണനെ പിന്തുണച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കള്ളൻമാർക്കും അടിമകൾക്കും ഇവിടേക്ക് പ്രവേശനം ഇല്ല’ എന്നായിരുന്നു പോസ്റ്റർ. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനന്റെ യാത്ര കടന്നുപോകുന്നതിന് മുമ്പാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.









