മുംബൈ: മോണാലിസ ഭോസ്‌ലെ തനിക്കെതിരെ പറഞ്ഞ ലൈംഗിക അതിക്രമ ആരോപണങ്ങളെ എതിർത്ത് ബോളിവുഡ് സംവിധായകൻ സനോജ് മിശ്ര. മോണാലിസയ്ക്ക് താനാണ് അഭിനയം പഠിപ്പിച്ചുകൊടുത്തതെന്നും അതേ അഭിനയം ഉപയോഗിച്ച് നടി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മോണാലിസയും നടൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തെ താൻ എതിർത്തതാണ് ആരോപണങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ന് മിശ്ര പറയുന്നു. മോണാലിസയുടെ കുടുംബത്തിലെ ഏഴെട്ട് അംഗങ്ങൾ ഇപ്പോഴും ഉജ്ജയിനിലെ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും സനോജ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മകൾ പറയുന്നത് കള്ളമാണെന്നും […]









