ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. മതാചാരങ്ങളിൽ ഇടപെടാനുള്ള അധികാരം കോടതികൾക്കില്ലെന്ന വാദമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ പോകുന്നത്. ഭരണഘടനയുടെ 25(1) അനുച്ഛേദം പ്രകാരം ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളിൽ വ്യക്തികൾക്ക് മാറ്റം വരുത്താനുള്ള അവകാശമില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. ശബരിമല കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേന്ദ്രം ഇതുവരെ എഴുത്തുപരമായ വാദം സമർപ്പിച്ചിട്ടില്ല. എന്നാൽ 2019-ൽ തന്നെ ബെഞ്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് […]









