കൊച്ചി: ‘‘ഇനി ആരൊക്കെ ചാകാൻ കിടന്നാലും എന്റെ ഭാഗത്തുനിന്ന് ആദ്യ പ്രതികരണം ഉണ്ടാവില്ല. അവർ തല്ലിയതു മാത്രമല്ല, പത്തു മിനിറ്റോളം കുറെയേറെ പേർ ഇതു കണ്ടു നിൽക്കുകയായിരുന്നു. ഒരാളു പോലും ഇടപെടുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല എന്നതാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്, അവർ ഹെൽമറ്റിനും കൈയ്ക്കും അടിച്ചതു മൂലം തല മുതൽ താടിയെല്ല് വരെ അനക്കാൻ വയ്യാത്ത വേദനയാണ്…’’ സംഭവം ഇങ്ങനെ-ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. നെട്ടൂർ നോർത്ത് പാലമിറങ്ങി ബൈക്കിൽ വരുന്നതിനിടെയാണ് ഒരാൾ റോഡിന്റെ നടുക്ക് […]









