കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും ഇതേസ്ഥലത്തുവെച്ച് കല്ലേറുണ്ടായെന്നും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർപിഎഫും റെയിൽവേ പോലീസും […]







