കൊച്ചി: ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയമായ അന്തസും ജനാധിപത്യ മര്യാദയും കാണിക്കാതെ പിന്മാറുന്ന മുഖ്യമന്ത്രി, അവസരവാദത്തിന്റെ ആൾരൂപമായി മാറിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. മുൻപ് വെൽഫെയർ പാർട്ടി എൽഡിഎഫിനെ പിന്തുണച്ചപ്പോൾ അവരെ മതേതരവാദികളായി പ്രഖ്യാപിച്ച സിപിഎം, ഇപ്പോൾ അതേ മാനദണ്ഡങ്ങൾ മറന്നാണ് സംസാരിക്കുന്നത്. എന്തു തന്ത്രങ്ങൾ മെനഞ്ഞാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഎം ജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം […]








