വാഷിങ്ടൺ: നയതന്ത്രചർച്ചകൾ തുടരുന്നതിനിടയിലും യുഎസിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഇറാനിലെ ഉന്നതനേതാക്കൾ കൊല്ലപ്പെട്ടതെന്ന് അവകാശവാദവുമായി പ്രസ് സെക്രട്ടറി. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തെ വഞ്ചിച്ചതിനാലാണ് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന്റെ അവകശവാദം. ഇറാന്റെ മുൻനിര നേതാക്കൾ ഇപ്പോൾ ഭൂമിയിൽ ജീവനോടെ ഇല്ല, കാരണം അവർ കളവ് പറഞ്ഞു, ചർച്ചകളിൽ ഞങ്ങളെ വഞ്ചിച്ചു, അത് പ്രസിഡന്റിന് സ്വീകാര്യമല്ലായിരുന്നു, അതുകൊണ്ടാണ് മുൻനേതാക്കളിൽ പലരും കൊല്ലപ്പെട്ടത്,” ലെവിറ്റ് പറഞ്ഞു. അതുപോലെ ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും […]









