Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഡേറ്റിങ് ആപ്പിലെ കണക്ഷന്‍ റിക്വസ്റ്റ്, ക്ലിക്ക് ചെയ്യാനുള്ള ലിങ്ക്, ഒരു മെസേജ് ; വാലന്‍റൈന്‍സ് വീക്കില്‍ പണം പോകുന്ന ചതിവഴികള്‍

by KP Sabin
February 12, 2026
in LIFE STYLE
ഡേറ്റിങ്-ആപ്പിലെ-കണക്ഷന്‍-റിക്വസ്റ്റ്,-ക്ലിക്ക്-ചെയ്യാനുള്ള-ലിങ്ക്,-ഒരു-മെസേജ്-;-വാലന്‍റൈന്‍സ്-വീക്കില്‍-പണം-പോകുന്ന-ചതിവഴികള്‍

ഡേറ്റിങ് ആപ്പിലെ കണക്ഷന്‍ റിക്വസ്റ്റ്, ക്ലിക്ക് ചെയ്യാനുള്ള ലിങ്ക്, ഒരു മെസേജ് ; വാലന്‍റൈന്‍സ് വീക്കില്‍ പണം പോകുന്ന ചതിവഴികള്‍

be alert-romance scams are around this valentines week-be aware of possible traps

വാലന്‍റൈന്‍സ് ദിനത്തെ (Valentine’s Day) വരവേല്‍ക്കാനൊരുങ്ങുകയാണ് ഏവരും. എന്നാല്‍ ഓരോ ആഘോഷവേളയെയും പണം പിടുങ്ങാനുള്ള അവസരമായി കാണുന്ന തട്ടിപ്പുകാര്‍ ചുറ്റുമുണ്ടെന്ന് ഓര്‍ക്കണം.

അവര്‍ വല വിരിച്ച് കാത്തിരിക്കുകയാണ്, ഓരോ വിശേഷ വേളയ്ക്ക് അനുസരിച്ചും അതീവ തന്ത്രപൂര്‍വ്വമായായിരിക്കും കെണിയൊരുക്കുക. പ്രണയദിനത്തോട് അനുബന്ധിച്ച്, ഡേറ്റിങ് ആപ്പുകളിലൂടെയടക്കമാണ് അവര്‍ ആളുകളെ ചതിയില്‍ കുരുക്കുക.

എഐയുടെ വരവോടെ ഇത് ഏറെ എളുപ്പവുമാണ്. അതിനാല്‍, ഈ വാലന്‍റൈന്‍സ് (Valentine’s Week) വീക്കില്‍ ശ്രദ്ധയോടെ വേണം ഡേറ്റിങ് ആപ്പുകള്‍ ഉള്‍പ്പടെ കൈകാര്യം ചെയ്യാന്‍.

പണം ആവശ്യപ്പെട്ടുള്ള തട്ടിപ്പ്

ഒരു ഡേറ്റിങ് ആപ്പിലോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലോ ഒരാളുമായി നിങ്ങള്‍ കണക്ട് ചെയ്യപ്പെടുന്നു എന്ന് കരുതുക. ആശയവിനിമയത്തിലൂടെ അവരുമായി കൂടുതല്‍ അടുക്കുന്നു. പക്ഷേ ഒരിക്കലും നിങ്ങള്‍ തമ്മില്‍ നേരില്‍ കാണുന്നില്ല.

അപ്പുറത്തുള്ളയാളെ നേരില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹമറിയിച്ചിട്ടുണ്ടാകും. എന്നാല്‍ തിരക്കുകള്‍ പറഞ്ഞ് പിന്നീടൊരിക്കലാകാമെന്ന് അയാള്‍ തിയ്യതികള്‍ മാറ്റിയിട്ടുമുണ്ടാകും.

ഇതിനിടെ നിങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ അയാള്‍ അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ പറയും. നിങ്ങളെ സന്തോഷിപ്പിക്കുകയും, വലിയ പദ്ധതികള്‍ പങ്കുവയ്ക്കുകയും ചെയ്യും.

മറ്റാരേക്കാളും സ്‌നേഹപൂര്‍ണമായി ഇടപെട്ട് നിങ്ങളെ അയാളിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യും. ഈ ഘട്ടമെത്തുമ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍, വിസ പ്രശ്‌നങ്ങള്‍, യാത്രാ പ്രയാസങ്ങള്‍ അല്ലെങ്കില്‍ മെഡിക്കല്‍ എമര്‍ജന്‍സി എന്നിവ ചൂണ്ടിക്കാട്ടി നിങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടാന്‍ തുടങ്ങും.

ഇതൊരു കെണിയാണ്. ആളുകളെ അമിതമായി വിശ്വസിച്ചാല്‍ നിങ്ങളുടെ പണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.

എഐയും ഡീപ്ഫേക്ക് കോളുകളും

നിങ്ങള്‍ ഒരു ഡേറ്റിങ് ആപ്പില്‍ ഒരാളുമായി കണക്ട് ചെയ്യപ്പെടുന്നു എന്ന് കരുതുക, ഒരുപാട് നേരം സംസാരിച്ച ശേഷം നിങ്ങള്‍ വീഡിയോ കോളിന് സമ്മതമറിയിക്കുന്നു. തുടര്‍ന്നുള്ള കാര്യങ്ങളെല്ലാം ഒരുപക്ഷേ എഐ സംവിധാനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും.

നിമിഷ വേഗത്തില്‍ നിങ്ങളുടെ മോശം വീഡിയോകള്‍ എഐ വഴി നിര്‍മ്മിക്കപ്പെടുകയും അതുപയോഗിച്ച് നിങ്ങളെ അപ്പുറത്തുള്ളയാള്‍, വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്‌തേക്കാം.

വ്യാജ ഡേറ്റിങ് ആപ്പ് ലിങ്കുകള്‍

വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് വ്യാജ ഡേറ്റിങ് ആപ്പ് മെമ്പര്‍ഷിപ്പ് ലിങ്കുകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് പ്രീമിയം ഡേറ്റിങ് ആപ്പ് മെമ്പര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും തട്ടിപ്പ് ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍, അത് അപകട വാതിലാകും.

Also Read: ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത് എന്തുകൊണ്ട്?

അതുവഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാം. അതുപയോഗിച്ച് തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ടിലെ തുക മുഴുവനും കൊള്ളയടിക്കാനും ഇടയുണ്ട്.

നിക്ഷേപ തട്ടിപ്പ്

സോഷ്യല്‍ മീഡിയയിലോ ഡേറ്റിങ് ആപ്പുകളിലോ നിങ്ങള്‍ ഒരു പങ്കാളിയെ കണ്ടെത്തുന്നു എന്ന് കരുതുക, നിങ്ങള്‍ അവരെ നേരില്‍ കണ്ടിട്ടില്ല. കൂടുതല്‍ അടുത്ത ശേഷം അപ്പുറത്തുള്ളയാള്‍ ഒരു നിക്ഷേപ പദ്ധതി അവതരിപ്പിക്കുകയാണെങ്കില്‍ കരുതലെടുക്കണം.

പണം ഇരട്ടിപ്പ് പോലുള്ള അദ്ഭുതപ്പെടുന്ന വാഗ്ദാനങ്ങളായിരിക്കും നല്‍കുക. അതിന്റെ ഭാഗമായാല്‍ ആദ്യ ഘട്ടത്തില്‍ അതിശയിപ്പിക്കും വിധം വലിയ പ്രതിഫലം ലഭ്യമാവുകയും ചെയ്‌തേക്കാം.

പക്ഷേ അടുത്ത പടിയായി കൂടുതല്‍ തുക നിക്ഷേപിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാവും. അതോടെ കൈയ്യിലുള്ള പണം മുഴുവന്‍ നഷ്ടപ്പെട്ടേക്കാം.

ShareSendTweet

Related Posts

vd-satheesan’s-favorite-food:-വിഡി.-സതീശന്റെ-പ്രിയവിഭവം-;-കേരളത്തിന്റെ-ഈ-പാരമ്പര്യ-രുചി-അന്വേഷിച്ച്-ഭക്ഷണപ്രിയർ
LIFE STYLE

V.D. Satheesan’s Favorite Food: വി.ഡി. സതീശന്റെ പ്രിയവിഭവം ; കേരളത്തിന്റെ ഈ പാരമ്പര്യ രുചി അന്വേഷിച്ച് ഭക്ഷണപ്രിയർ

May 18, 2026
electric-scooter:-റേഞ്ച്-ആണോ-നോക്കേണ്ടത്-വിലയോ-?-;-ഇലക്ട്രിക്-സ്‌കൂട്ടര്‍-വാങ്ങുമ്പോള്‍-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

Electric Scooter: റേഞ്ച് ആണോ നോക്കേണ്ടത് വിലയോ ? ; ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 17, 2026
why-do-moving-cars-catch-fire:-ഓടിക്കൊണ്ടിരിക്കുന്ന-കാറിന്-തീ-പിടിക്കുന്നത്-എങ്ങനെ?-ഇത്തരം-സാഹചര്യങ്ങളിൽ-എന്ത്-ചെയ്യണം?-കാരണങ്ങളും-മുൻകരുതലും-അറിയാം
LIFE STYLE

Why Do Moving Cars Catch Fire: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിക്കുന്നത് എങ്ങനെ? ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? കാരണങ്ങളും മുൻകരുതലും അറിയാം

May 16, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-16-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 16, 2026
Next Post
ചരിത്രക്കുറിക്കാൻ-പോന്ന,-114-റഫാൽ-യുദ്ധവിമാനങ്ങൾ-വാങ്ങാനുള്ള-,-ഏറ്റവും-വലിയ-പ്രതിരോധ-കരാറിന്-അനുമതിയായി;-അംഗീകാരം-ഫ്രഞ്ച്-പ്രസിഡന്റിന്റെ-ഇന്ത്യാ-സന്ദർശനത്തിന്-മുന്നോടിയായി

ചരിത്രക്കുറിക്കാൻ പോന്ന, 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള , ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി; അംഗീകാരം ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി

ശബരിമല-സ്വർണക്കൊള്ള;-സന്നിധാനത്ത്-തെളിവെടുപ്പ്-ശക്തമാക്കി-എസ്ഐടി

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് തെളിവെടുപ്പ് ശക്തമാക്കി എസ്ഐടി

നെടുമങ്ങാട്-ghssൽ-രാവിലെയെത്തിയ-എട്ട്-അധ്യാപകരെ-സമരാനുകൂലികൾ-പൂ‌ട്ടിയിട്ടു,-അധ്യാപകർക്ക്-പുറത്തിറങ്ങാനായത്-വൈകുന്നേരം-നാലുമണിയോടെ,-കോഴിക്കോട്-സ്കൂളിൽ-കയറി-അധ്യാപകരേയും-വിദ്യാർഥികളേയും-ഇറക്കിവിട്ട്-​ഗേറ്റ്-പൂട്ടി-കൊടിയുംനാട്ടി-മുദ്രാവാക്യം-വിളിച്ചു!!-ഡയസ്നോൺ-പ്രഖ്യാപിച്ചതിനാൽ-ശമ്പളം-മുടങ്ങുമെന്ന്-കരുതി-എത്തിയതെന്ന്-അധ്യാപകർ,-വിദ്യാലയങ്ങൾ-കേന്ദ്രീകരിച്ച്-സമരാനുകൂലികൾ

നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂ‌ട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ​ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • V.D. Satheesan’s Favorite Food: വി.ഡി. സതീശന്റെ പ്രിയവിഭവം ; കേരളത്തിന്റെ ഈ പാരമ്പര്യ രുചി അന്വേഷിച്ച് ഭക്ഷണപ്രിയർ
  • “All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ
  • സിപിഎമ്മിന്റേത് നാണംകെട്ട തോൽവി, പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരിട്ടത്, ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പി കെ ശ്രീമതി
  • ‘പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ, ഇനി ഒരു തവണ ഒരവസരം തരണേ…, ലിജു കായംകുളത്തുകാരോട് കരഞ്ഞ് വോട്ട് വാങ്ങി, അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി… ഇക്കാര്യം കോൺ​ഗ്രസുകാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്!! ഞാൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല’- ആരോപണവുമായി യു പ്രതിഭ
  • ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.