ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും അതിനാൽ ഈ കനത്ത തോൽവിയിൽ ഏതെങ്കിലും ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. വിജയമെന്ന പോലെ തന്നെ പരാജയത്തിലും കൂട്ടായ ഉത്തരവാദിത്തമാണുള്ളത്. വരും ദിവസങ്ങളിൽ ഈ ലജ്ജാകരമായ തോൽവിയെക്കുറിച്ച് പാർട്ടി വിശദമായി പഠിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമായ കനത്ത തിരിച്ചടിക്കിടയിലും അധികാരത്തിലേറിയ […]








