ആലപ്പുഴ: ഇന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം. ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കായംകുളം മുൻ എംഎൽഎ യു പ്രതിഭ രംഗത്ത്. തെരഞ്ഞെടുപ്പ് വേളയിൽ ലിജു വോട്ടർമാരുടെ മുന്നിൽ കരഞ്ഞ് സഹതാപം നേടി വോട്ട് പിടിച്ചെന്നും തനിക്കെതിരെ മോശം പ്രചരണങ്ങൾ അഴിച്ചുവിട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കി ചിത്രീകരിച്ചെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ലിജു ജയിച്ചത് ശരിയായ മാർഗത്തിലല്ല, കരഞ്ഞ് വോട്ട് വാങ്ങി. എന്നാൽ താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ലെന്നും […]









