പുതുപ്പള്ളി: ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചതായി പരാതി. കല്ലറയ്ക്ക് മുകളിൽ ജോസ്.കെ.മാണിയുടെ മധ്യമേഖലാ ജാഥയുടെ പോസ്റ്ററാണ് പതിച്ചത്. സംഭവത്തിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. ഈ പ്രവർത്തി ചെയ്ത മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡൻ്റ് നാട് സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി. അന്വേഷണം വേണമെന്ന […]









