തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടത്തുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി അദ്ദേഹം അറിയിച്ചു. മെയ് 21ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് മെയ് 22ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഗവർണറുടെ അനുമതി ലഭിക്കുന്നതനുസരിച്ച് മെയ് 29ന് നയപ്രഖ്യാപന പ്രസംഗവും നടക്കും. സഭയിലെ ഏറ്റവും മുതിർന്ന […]









