കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു ചില നിർണായക പരാമർശങ്ങൾ നടത്തി കേരളാ ഹൈക്കോടതി. രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നാണ് കോടതി പറഞ്ഞത്. എന്നാൽ ബന്ധം തകരുമ്പോൾ ബലാത്സംഗ ആരോപണം ഉയർത്തുന്നത് ശരിയല്ലെന്നു നിരീക്ഷിച്ചുകൊണ്ടാണു രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അതുപോലെ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതു പരാതിക്കാരിയുടെ സമ്മതത്തോടെ ആയിരുന്നുവെന്നും ആ സമ്മതം ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ ഉണ്ടായതാണോ എന്ന കാര്യം […]









