പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിയതുതന്നെ പലരുടേയും കീശവീർപ്പിക്കാനും ധൂർത്തിനും അഴിമതിക്കും വേണ്ടിയാണെന്നതിനുള്ള നേർ തെളിവായി മാറുകയാണ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതിൽ വ്യക്തമാകുന്നു. ദേവസ്വം ബോർഡിന്റെ ജനറൽ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതിൽ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടിൽനിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേർത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീർക്കാനായത്. 4.35 കോടി രൂപ ഇനിയും […]









