Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പാക് പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുന്നു; റിങ്കു സിംഗിന് പകരം സുന്ദർ, ഓപ്പണറായി സഞ്ജു? ടീമിൽ വൻ മാറ്റങ്ങൾ!

by News Desk
February 14, 2026
in INDIA
പാക്-പോരാട്ടത്തിന്-ഇന്ത്യ-ഒരുങ്ങുന്നു;-റിങ്കു-സിംഗിന്-പകരം-സുന്ദർ,-ഓപ്പണറായി-സഞ്ജു?-ടീമിൽ-വൻ-മാറ്റങ്ങൾ!

പാക് പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുന്നു; റിങ്കു സിംഗിന് പകരം സുന്ദർ, ഓപ്പണറായി സഞ്ജു? ടീമിൽ വൻ മാറ്റങ്ങൾ!

ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം ഒരുങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മൂന്ന് നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത. വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മ അസുഖബാധിതനായി വിശ്രമിക്കുന്ന സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസൺ തന്നെ ഇഷാൻ കിഷനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.

പാക് നിരയിലെ നിഗൂഢ സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാൻ ഒരു വലംകൈയൻ ബാറ്റർ വേണമെന്നതും സഞ്ജുവിന് മുൻഗണന നൽകുന്നു. മധ്യനിരയിൽ ഫിനിഷർ റിങ്കു സിംഗിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കൊളംബോയിലെ സ്പിൻ പിച്ചും പാക് നിരയിലെ ഇടംകൈയൻമാരുടെ സാന്നിധ്യവുമാണ് സുന്ദറിന് വഴിതുറക്കുന്നത്. ഇതോടെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ ആഴം ലഭിക്കുമെന്നും ടീം മാനേജ്‌മെന്റ് കരുതുന്നു.

Also Read: ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് പ്രവചനം; ആരാധകർക്കിടയിൽ ചർച്ചയായി ‘സിംബാബ്‌വെ പ്രവചനക്കാരൻ’

ബാറ്റിംഗ് നിരയിൽ ഇഷാൻ കിഷന്റെ തകർപ്പൻ ഫോമും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സാന്നിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും സൂര്യ നാളെ ഉദിച്ചുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പരിക്കിന് ശേഷം തിരിച്ചെത്തിയ തിലക് വർമ്മയിൽ നിന്ന് മറ്റൊരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരയിൽ സ്പിന്നർമാരെ കടന്നാക്രമിക്കാൻ ശിവം ദുബെയും, നിർണ്ണായക സമയങ്ങളിൽ ഫോമിലേക്ക് തിരിച്ചെത്താൻ അക്സർ പട്ടേലും തയ്യാറെടുക്കുന്നു. പാകിസ്ഥാനെതിരെ എന്നും മികച്ച റെക്കോർഡുള്ള ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനം മത്സരഫലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.

ബൗളിംഗ് നിരയിൽ വരുൺ ചക്രവർത്തിയാകും ഇന്ത്യയുടെ പ്രധാന വജ്രായുധം. നമീബിയക്കെതിരെ മൂന്ന് വിക്കറ്റുമായി തിളങ്ങിയ വരുണിന് പ്രേമദാസയിലെ സ്പിൻ പിച്ച് അനുകൂലമാകും. പേസ് നിരയിൽ ജസ്പ്രീത് ബുമ്ര പവർ പ്ലേയിൽ തന്നെ പന്തെറിയാൻ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ അർഷ്ദീപ് സിംഗിന് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. അർഷ്ദീപ് പുറത്തിരുന്നാൽ ബുമ്രയ്ക്കൊപ്പം ഹാർദിക് പാണ്ഡ്യയാകും പുതിയ പന്ത് പങ്കിടുക. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ പഴുതടച്ച ടീമുമായി പാകിസ്ഥാനെ തകർക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

The post പാക് പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുന്നു; റിങ്കു സിംഗിന് പകരം സുന്ദർ, ഓപ്പണറായി സഞ്ജു? ടീമിൽ വൻ മാറ്റങ്ങൾ! appeared first on Express Kerala.

ShareSendTweet

Related Posts

സുരക്ഷാ-രംഗത്ത്-സഹകരണം-ശക്തമാക്കാൻ-ബഹ്‌റൈനും-കുവൈത്തും;-ഉന്നതതല-ചർച്ചകൾ-പൂർത്തിയായി
INDIA

സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും കുവൈത്തും; ഉന്നതതല ചർച്ചകൾ പൂർത്തിയായി

May 18, 2026
ചൈനീസ്-അതിർത്തിക്ക്-തൊട്ടരികെ-ഇന്ത്യയുടെ-വൻ-നീക്കം!-ശ്രീലങ്കയിലെ-ആ-ഒഴിഞ്ഞ-വിമാനത്താവളം-ഇനി-കളി-മാറ്റും!
INDIA

ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!

May 18, 2026
ആഭ്യന്തര-മന്ത്രിയായി-രമേശ്-ചെന്നിത്തല-സത്യപ്രതിജ്ഞ-ചെയ്ത്-അധികാരമേറ്റു
INDIA

ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 18, 2026
“കൊടുങ്കാറ്റിന്-മുൻപുള്ള-ശാന്തത”-ട്രംപിന്റെ-പോസ്റ്റ്-പിന്നിൽ-ഇറാനെതിരായ-മഹായുദ്ധമോ?
INDIA

“കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത” ട്രംപിന്റെ പോസ്റ്റ് പിന്നിൽ ഇറാനെതിരായ മഹായുദ്ധമോ?

May 18, 2026
വിഡി.-സതീശൻ-സർക്കാർ-നാളെ-അധികാരത്തിലേക്ക്;-സത്യപ്രതിജ്ഞാ-വേദിയിൽ-മന്ത്രിമാർ-മാത്രം,-കർശന-നിർദേശങ്ങളുമായി-രാജ്ഭവൻ
INDIA

വി.ഡി. സതീശൻ സർക്കാർ നാളെ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞാ വേദിയിൽ മന്ത്രിമാർ മാത്രം, കർശന നിർദേശങ്ങളുമായി രാജ്ഭവൻ

May 17, 2026
കപ്പലുകൾ-കത്തിയമരും! 
INDIA

കപ്പലുകൾ കത്തിയമരും! 

May 17, 2026
Next Post
നിയമസഭയിൽ-ഒരു-കണക്ക്,-ഹൈക്കോടതിയിൽ-മറ്റൊന്ന്!!-ആ​ഗോള-അയ്യപ്പസം​ഗത്തിൽ-നടന്നത്-ശബരിമലയിലേതിനു-സമാനമായ-കൊള്ള!!-സം​ഗമത്തിന്റെ-മുഴുവൻ-ക്രെഡിറ്റും-എടുക്കാൻ-ശ്രമിച്ച-മുഖ്യമന്ത്രിയും-ദേവസ്വം-മന്ത്രിയും-ഇപ്പോൾ-അഴിമതി-ആരോപണം-ഉയർന്നപ്പോൾ-കൈകഴുകി-മാറുകയാണോ?-വി-ഡി-സതീശൻ

നിയമസഭയിൽ ഒരു കണക്ക്, ഹൈക്കോടതിയിൽ മറ്റൊന്ന്!! ആ​ഗോള അയ്യപ്പസം​ഗത്തിൽ നടന്നത് ശബരിമലയിലേതിനു സമാനമായ കൊള്ള!! സം​ഗമത്തിന്റെ മുഴുവൻ ക്രെഡിറ്റും എടുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇപ്പോൾ അഴിമതി ആരോപണം ഉയർന്നപ്പോൾ കൈകഴുകി മാറുകയാണോ? വി ഡി സതീശൻ

ശബരിമലയിൽ-ഇനി-വിഗ്രഹം-മാത്രമേ-ബാക്കിയുള്ളു…-സ്വര്‍ണം-അല്ലാത്തത്കൊണ്ട്-അത്-ബാക്കിയായി,-അയ്യപ്പ-സംഗമത്തോടെ-ദേവസ്വം-ബോർഡിന്റെ-കാശും-കൊണ്ടു-പോയി,-വീരപ്പൻ-ഇവരെ-കണ്ടാൽ-സാഷ്ടാംഗം-നമസ്കരിക്കും,-സർക്കാരിനെതിരേ-രൂക്ഷ-വിമർശനവുമായി-കെ-മുരളീധരൻ

ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേ ബാക്കിയുള്ളു… സ്വര്‍ണം അല്ലാത്തത്കൊണ്ട് അത് ബാക്കിയായി, അയ്യപ്പ സംഗമത്തോടെ ദേവസ്വം ബോർഡിന്റെ കാശും കൊണ്ടു പോയി, വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കും, സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

സംസ്ഥാനത്തെ-ഏറ്റവും-പ്രായം-കുറഞ്ഞ-അവയവദാതാവ്-ആലിൻ-ഷെറിന്-സർക്കാരിൻ്റെ-ആദരവ്,-സംസ്കാരം-നാളെ-ഔദ്യോ​ഗിക-ബഹുമതികളോടെ,-കുഞ്ഞ്-വേർപിരിഞ്ഞതിന്റെ-തീരാനോവിനിടയിലും-അവളുടെ-മാതാപിതാക്കളുടെ-തീരുമാനം-മഹത്തരം-മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിന് സർക്കാരിൻ്റെ ആദരവ്, സംസ്കാരം നാളെ ഔദ്യോ​ഗിക ബഹുമതികളോടെ, കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ മാതാപിതാക്കളുടെ തീരുമാനം മഹത്തരം- മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ
  • ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!
  • സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും കുവൈത്തും; ഉന്നതതല ചർച്ചകൾ പൂർത്തിയായി
  • വിഡിഎസ് സർക്കാർ ആദ്യം ചെക്ക് വെച്ചത് മഹിളാമോർച്ചാ സമരത്തിന്… കെഎസ്ആർടിസികളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ സൗജന്യ യാത്ര, ആശമാർക്ക് ആദ്യ ഘട്ടം 3000 രൂപയുടെ വേതന വർധനവ്, പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർദ്ധിപ്പിച്ചു, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്…
  • ‘ഇറാന് അനുവദിച്ച സമയം അതിക്രമിക്കുന്നു; സമാധാന കരാറിന് ഇറാൻ ഉടൻ തയ്യാറാകണം;മറിച്ചാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും‘- എഐ നിർമ്മിത യുദ്ധദൃശ്യങ്ങൾ പങ്കുവെച്ച് ട്രംപിന്റെ ഭീഷണി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.