തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷനിൽ പിടിച്ച് ഇട്ടിരുന്ന വണ്ടികൾ കത്തി നശിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. നാട്ടുകാരുടെയും പോലീസിന്റെയും സമയോചിത ഇടപെടലിനെ തുടർന്ന് തീ നിയന്ത്രണ വിധേയമായി. പാങ്ങോട് പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് പിടിച്ചിട്ട വാഹനങ്ങൾ നിർത്തി ഇട്ടിരുന്നത്. പോലീസ് സ്റ്റേഷനിലെ ശുചീകരണ സ്റ്റാഫ് ചപ്പു ചവറുകൾ കത്തിക്കുന്നതിനിടയിലാണ് തീ പിടിത്തമുണ്ടായത്. 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതിൽ ഏറെയും. മാളിലെ മർദനം, യുവതിക്കെതിരായ കേസ് […]









