കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. സംഭവത്തിൽ ഷാജി എന്നയാളെയാണ് മരട് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച് യുവതിയും പ്രതിയും തമ്മിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്നായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്. അല്പസമയത്തിന് ശേഷം പ്രതി കാറിൽ കയറിപ്പോകുമ്പോൾ ഷർട്ടിൽ രക്തക്കറയുണ്ടെന്ന് പോലീസ് […]






