കൊച്ചി: ‘സ്പാർക്ക്’ സോഫ്റ്റ്വെയറിൽനിന്നുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക് സോഫ്റ്റ്വെയറിലെ വിവരങ്ങൾ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ വിവരങ്ങൾ ചോർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് കിട്ടി. വ്യക്തിഗതവിവരങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലേയെന്നും എല്ലാവർക്കും ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടുന്നെന്നും കോടതി […]









