കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കോട്ടയം പനച്ചിക്കാട് മൂലമറ്റം പൂവൻതുരുത്ത് മൂലക്കളത്തിൽ സുധ ബേബിയും (46) പ്രതി വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി. ഷാജി (63)യും കുടുംബ സുഹൃത്തുക്കൾ. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോഴാണ് സുധ മരിച്ചതെന്നാണ് ഷാജി പോലീസിന് കൊടുത്തിരിക്കുന്ന മൊഴി. എന്നാൽ ഇരുവരും അടുപ്പത്തിലായിരുന്നെന്നും കുറെക്കാലമായി സുധയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രതി കൊലപ്പെടുത്താൻ ഉദ്ദേശിച്ചു തന്നെ സംഭവസ്ഥലത്ത് എത്തിച്ചെന്ന […]








