കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തുവുന്നതിനിടെ .ഓർത്തഡോക്സ് സഭാ, എൻഎസ്എസ് ആസ്ഥാനങ്ങളിൽ രമേശ് ചെന്നിത്തലയുടെ നന്ദർശനം. രാവിലെ ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ്ത്തിയത്. എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും പുഷ്പാർച്ചന നടത്താൻ വേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് താൻ പുഷ്പാർച്ചന നടത്താറുണ്ടെന്നും എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. […]









