കോഴിക്കോട്: ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവസംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു. ഇർഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് മരണം. പനിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങര കിഴക്കേ പുരയ്ക്കൽ കുടുംബാംഗമാണ്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരഞ്ജലികൾ അര്‍പ്പിച്ചു. ഒരു ഫീച്ചര്‍ ഫിലിമിന്‍റെ പ്രീക്വല്‍ എന്ന നിലയില്‍ നിതീഷ് സുധ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ആയിരുന്നു പൊടിമീശ. മോഹന്‍ലാല്‍ ചിത്രം ഇരുപതാം നൂറ്റാണ്ടിന്‍റെ […]









