Tuesday, April 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

‘ഫില്ലര്‍’ ആകുമ്പോഴാണ് ബെസ്റ്റ്, മറിച്ചായാല്‍ ചിലര്‍ക്ക് പണി കിട്ടാം, പഴങ്ങള്‍ കഴിക്കുമ്പോള്‍ അറിയേണ്ടത്‌

by KP Sabin
February 27, 2026
in LIFE STYLE
‘ഫില്ലര്‍’-ആകുമ്പോഴാണ്-ബെസ്റ്റ്,-മറിച്ചായാല്‍-ചിലര്‍ക്ക്-പണി-കിട്ടാം,-പഴങ്ങള്‍-കഴിക്കുമ്പോള്‍-അറിയേണ്ടത്‌

‘ഫില്ലര്‍’ ആകുമ്പോഴാണ് ബെസ്റ്റ്, മറിച്ചായാല്‍ ചിലര്‍ക്ക് പണി കിട്ടാം, പഴങ്ങള്‍ കഴിക്കുമ്പോള്‍ അറിയേണ്ടത്‌

sugar hike and digestion problems-if body reacts it is better avoiding fruits in empty stomach-all you need to know

പലവിധ പോഷക ഘടകങ്ങളാല്‍ സമ്പന്നമാണ് പഴങ്ങള്‍. വിറ്റാമിനുകള്‍, മിനറല്‍സുകള്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ് അവ. കൂടാതെ ഉന്‍മേഷവും ഊര്‍ജവും നല്‍കുന്നതില്‍ പഴങ്ങള്‍ക്ക് മികച്ച പങ്കുണ്ട്.

അതുകൊണ്ടുതന്നെ ഉറക്കം ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ശരിയായ രീതിയാണോ എന്നതില്‍ പലര്‍ക്കും സംശയമുണ്ടുതാനും.

അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം

‘വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് പലരിലും അസിഡിറ്റി, ഷുഗര്‍ കൂടുക, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാറുണ്ട്. ചിലരില്‍ വയര്‍ വീര്‍ത്ത് വരാം, ഗ്യാസ് ശല്യം, മലബന്ധം, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമായേക്കാം.

ഗ്യാസ്-അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിര്‍ബന്ധമാണെങ്കില്‍ ഒരു ഡയറ്റീഷ്യനെ കണ്ട ശേഷമേ ഇത്തരമൊരു രീതി അവലംബിക്കാവൂ.

പ്രമേഹ രോഗികള്‍ രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം’ – വോഖാര്‍ഡ് ആശുപത്രിയിലെ സീനിയര്‍ ഡയറ്റീഷ്യന്‍ റിയ ദേശായി പറയുന്നു.

വെറും വയറിനെ അസ്വസ്ഥപ്പെടുത്തുന്നതാകയാല്‍ ആദ്യ ഭക്ഷണമായി പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്നാണ് റിയ ദേശായി ചൂണ്ടിക്കാട്ടുന്നത്. നിരന്തരം ഡീഹൈഡ്രേഷന്‍ അനുഭവപ്പെടുന്നവരാണെങ്കില്‍ തണ്ണിമത്തന്‍, പീച്ച്, പൈനാപ്പിള്‍, ഓറഞ്ച് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.

വേറിട്ട നിറങ്ങളിലുള്ള പഴങ്ങളില്‍ വ്യത്യസ്ത ആന്റി ഓക്സിഡന്റുകളാണുള്ളത്.

അതിനാല്‍ ആപ്പിള്‍, പഴം, കിവി, ഡ്രാഗണ്‍ ഫ്രൂട്ട്സ്, മാതളം, പ്ലം, പേരയ്ക്ക, ചെറി, അവക്കാഡോ, ചിക്കു, സീതപ്പഴം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

അങ്ങനെ വരുമ്പോള്‍ വിവിധ രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാന്‍ നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ അത് ശക്തിപ്പെടുത്തും. പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കുന്നത് ശരീരത്തിന് അത്രമേല്‍ ഗുണകരമാണ്.

Also Read: ‘പഞ്ചാരയടി’ കുറച്ചാല്‍ തടി കേടാവില്ല, പകരം ‘മധുരം’ കൂടും ജീവിതത്തിന് ; ഒരൊറ്റ തീരുമാനം കൊണ്ട് 10 പ്രധാന ഗുണങ്ങള്‍

അത് ഊര്‍ജം പ്രദാനം ചെയ്യുകയും പ്രമേഹം നിയന്ത്രിക്കുകയും ഹൃദയ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ദഹന പ്രക്രിയ കൂടുതല്‍ സുഗമമാക്കുകയും ചെയ്യും.

ഭക്ഷണങ്ങളോടൊപ്പം പഴങ്ങള്‍ കഴിക്കാമോ ?

രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയിലുമാണ് സാധാരണ സമയ ക്രമീകരണം പാലിച്ച് ആളുകള്‍ ഭക്ഷണം കഴിക്കാറ്. ഈ സമയങ്ങളിലെ ഭക്ഷണങ്ങള്‍ക്കൊപ്പം പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുന്നവരുണ്ട്. എന്നാല്‍ ഇത് ദഹന പ്രശ്നങ്ങള്‍ക്കും രക്തത്തിലെ പഞ്ചസാരയളവ് വര്‍ധിക്കാനും കാരണമായേക്കാം.

ഫ്രൂട്ട്സ് = ഫില്ലേര്‍സ് – ഇതാണ് ഏറ്റവും ഉചിതം

രണ്ട് ഭക്ഷണങ്ങളുടെ ഇടവേളയില്‍ ഫില്ലറായി പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. അതായത് ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഇടയില്‍ കഴിക്കാം. ലഞ്ചിനും വൈകുന്നേരത്തെ സ്നാക്സിനും ഇടയില്‍ കഴിക്കാം. അല്ലെങ്കില്‍ വൈകുന്നേരത്തെ ഭക്ഷണത്തിനും ഡിന്നറിനും ഇടയിലും ആ രീതി അവലംബിക്കാം.

ശരീര പ്രകൃതി വ്യത്യസ്തം

ഓരോരുത്തരുടെയും ശരീര പ്രകൃതി വ്യത്യസ്തമാണ്. രാവിലെ ഉണര്‍ന്ന് എഴുന്നേറ്റയുടന്‍ പഴങ്ങള്‍ കഴിക്കുന്നത് വയറിന് അസ്വസ്ഥതയൊന്നും ഉണ്ടാക്കുന്നില്ലെങ്കില്‍ അതുകൊണ്ട് കുഴപ്പമില്ല.

അതായത് ആ ശീലം നിങ്ങള്‍ക്ക് ഊര്‍ജവും ഉന്‍മേഷവുമൊക്കെ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് രോഗങ്ങള്‍ അലട്ടുന്നില്ലെങ്കിലും അത്തരക്കാര്‍ക്ക് ആ ശീലം തുടരാവുന്നതാണെന്ന് അര്‍ഥം.

എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ അത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ആ രീതി സ്വീകരിക്കുന്നത് സംബന്ധിച്ച് ഒരു ഡയറ്റീഷ്യനെ കണ്ട് വിദഗ്ധ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.

കിവി പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

കിവി പഴത്തില്‍ വിവിധയിനം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രിയയ്ക്ക് ഇത് കരുത്തേകും. ആന്റിഓക്സിഡന്റുകളുടെ കലവറയായതിനാലും നല്ല കൊഴുപ്പിന്റെ സാന്നിധ്യമുള്ളതിനാലും ഏറെ ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കുന്ന പഴമാണിത്.

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കിവി പഴം സഹായിക്കും. ഇതിലൂടെ സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാനും കിവിയിലെ പോഷക ഘടകങ്ങള്‍ സഹായിക്കും. മെഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍ എന്നിവ വലിയ അളവില്‍ കിവിയിലുണ്ട്.

ആരോഗ്യകരമായ കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്നതാണ് കോപ്പര്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ എന്നീ പോഷക ഘടകങ്ങളും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സിയുടെ സാന്നിധ്യം രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതാണ്. കിവിയിലെ ന്യൂട്രിയന്റുകള്‍ ആഴമേറിയ ഉറക്കം പ്രദാനം ചെയ്യും. കിവി ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടവുമാണ്.

ആരോഗ്യകരമായ കൊഴുപ്പുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ ഇതില്‍ ആല്‍ഫ ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുമുണ്ട്. പോളിഫെനോള്‍സ് എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റ് ഇതില്‍ ധാരാളമുണ്ട്.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-14-ഏപ്രിൽ-2026-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 14 ഏപ്രിൽ 2026 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 14, 2026
‘കാഴ്ച്ചയിൽ-ഒരുപോലെ’;-ചിയ-സീഡ്‌സും-ബേസിൽ-സീഡ്‌സും-തമ്മിലുള്ള-വ്യത്യാസം-എന്താണ്?
LIFE STYLE

‘കാഴ്ച്ചയിൽ ഒരുപോലെ’; ചിയ സീഡ്‌സും ബേസിൽ സീഡ്‌സും തമ്മിലുള്ള വ്യത്യാസം എന്താണ്?

April 13, 2026
വിഷു-സദ്യ-ഒരുക്കാം,-ചക്കയും-മാങ്ങയും-ചേർത്ത്-രുചി-കൂട്ടാം;-ഒഴിവാക്കാനാകാത്ത-വിഭവങ്ങൾ-ഇതാ
LIFE STYLE

വിഷു സദ്യ ഒരുക്കാം, ചക്കയും മാങ്ങയും ചേർത്ത് രുചി കൂട്ടാം; ഒഴിവാക്കാനാകാത്ത വിഭവങ്ങൾ ഇതാ

April 13, 2026
happy-vishu-wishes-in-malayalam:-‘കണിമലരിന്റെ-സ്നേഹനൈര്‍മ്മല്യം-എന്നും-തിളങ്ങട്ടെയുള്ളില്‍’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-വിഷു-ആശംസകള്‍
LIFE STYLE

Happy Vishu Wishes in Malayalam: ‘കണിമലരിന്റെ സ്നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം വിഷു ആശംസകള്‍

April 13, 2026
‘കണ്ണും-പൂട്ടി’-ഇറങ്ങിത്തിരിച്ചാല്‍-കീശ-കീറും,-കൈ-പൊള്ളും-;-‘കരുതിക്കൂട്ടി’യാണെങ്കില്‍-സമാധാനമുണ്ട്-;-സ്വര്‍ണം-വാങ്ങാനൊരുങ്ങുമ്പോള്‍-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

‘കണ്ണും പൂട്ടി’ ഇറങ്ങിത്തിരിച്ചാല്‍ കീശ കീറും, കൈ പൊള്ളും ; ‘കരുതിക്കൂട്ടി’യാണെങ്കില്‍ സമാധാനമുണ്ട് ; സ്വര്‍ണം വാങ്ങാനൊരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

April 13, 2026
എന്താണ്-വിഷു?-ഈ-പേരിന്-പിന്നിലെ-കഥയെന്ത്?-കേരളത്തിന്റെ-വിളവെടുപ്പ്-ഉത്സവത്തിന്റെ-ചരിത്രം,-പ്രാധാന്യം,-ഐതീഹ്യം-എന്നിവ-അറിയാം!
LIFE STYLE

എന്താണ് വിഷു? ഈ പേരിന് പിന്നിലെ കഥയെന്ത്? കേരളത്തിന്റെ വിളവെടുപ്പ് ഉത്സവത്തിന്റെ ചരിത്രം, പ്രാധാന്യം, ഐതീഹ്യം എന്നിവ അറിയാം!

April 13, 2026
Next Post
പാക്കിസ്ഥാനെ-ഞടുക്കി-താലിബാന്റെ-മിന്നൽ-വ്യോമാക്രമണം;-ലക്ഷ്യമിട്ടത്-ഇസ്ലാമാബാദ്,-റാവൽപിണ്ടി-എന്നിവയടക്കമുള്ള-തന്ത്രപ്രധാനയിടങ്ങളെ

പാക്കിസ്ഥാനെ ഞടുക്കി താലിബാന്റെ മിന്നൽ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഇസ്ലാമാബാദ്, റാവൽപിണ്ടി എന്നിവയടക്കമുള്ള തന്ത്രപ്രധാനയിടങ്ങളെ

പോലീസ്-ജീപ്പിന്-കുറുകെ-കാർ-കൊണ്ടയിട്ട്-സിപിഎം-–-ഡിവൈഎഫ്ഐ-പ്രവർത്തകരുടെ-പോർവിളി…-നിനക്കൊക്കെ-അടിക്കണോടാ…-പിന്നാലെ-തെറിയഭിഷേകവും-ഭീഷണിയും,-ഒമ്പതുപേർക്കെതിരെ-ജാമ്യമില്ലാ-വകുപ്പിൽ-കേസ്,-പോലീസ്-വീട്ടിൽകയറി-മാന്യമല്ലാത്ത-രീതിയിൽ-പെരുമാറി!!-മറുവാദമുന്നയിച്ച്-സിപിഎം

പോലീസ് ജീപ്പിന് കുറുകെ കാർ കൊണ്ടയിട്ട് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പോർവിളി… നിനക്കൊക്കെ അടിക്കണോടാ… പിന്നാലെ തെറിയഭിഷേകവും ഭീഷണിയും, ഒമ്പതുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പോലീസ് വീട്ടിൽകയറി മാന്യമല്ലാത്ത രീതിയിൽ പെരുമാറി!! മറുവാദമുന്നയിച്ച് സിപിഎം

കുഞ്ഞികൃഷ്ണൻ-കൊളുത്തിയ-തീപ്പൊരി-ആളിക്കത്തി-തുടങ്ങി!!-ഫണ്ട്-തട്ടിപ്പ്-ആരോപണത്തിൽ-കണക്ക്-അവതരിപ്പിക്കണമെന്ന്-ഒരു-വിഭാ​ഗം,-വേണ്ടെന്ന്-മറുഭാ​ഗം,-ബഹുജനങ്ങൾക്ക്-മുൻപാകെ-കണക്ക്-അവതരിപ്പിക്കുമെന്ന-ജില്ലാ-സെക്രട്ടറിയുടെ-വാക്ക്-പാലിക്കപ്പെട്ടിട്ടില്ല…-പയ്യന്നൂർ-ഏരിയ-കമ്മിറ്റിയിൽ-വാക്കേറ്റം,-യോ​ഗത്തിനിടെ-ഒരു-വിഭാ​ഗം-ഇറങ്ങിപ്പോയി,-അനുനയിപ്പിച്ച്-കെകെ-രാ​ഗേഷ്

കുഞ്ഞികൃഷ്ണൻ കൊളുത്തിയ തീപ്പൊരി ആളിക്കത്തി തുടങ്ങി!! ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാ​ഗം, വേണ്ടെന്ന് മറുഭാ​ഗം, ബഹുജനങ്ങൾക്ക് മുൻപാകെ കണക്ക് അവതരിപ്പിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല… പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വാക്കേറ്റം, യോ​ഗത്തിനിടെ ഒരു വിഭാ​ഗം ഇറങ്ങിപ്പോയി, അനുനയിപ്പിച്ച് കെകെ രാ​ഗേഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഏഴുവർഷത്തിനുശേഷം ഇറാനിയൻ എണ്ണക്കപ്പലുകൾ ഇന്ത്യൻ തീരത്തെത്തി; ഒഡിഷയിലെ പാരദീപ് തുറമുഖത്ത് ഇരുപത് ലക്ഷം വീപ്പ എണ്ണയുമായി ‘ജയ’യും ഗുജറാത്തിലെ സിക്ക തുറമുഖത്ത് ‘ഫെലിസിറ്റി’യും നങ്കൂരമിട്ടു
  • ‘ഹോർമുസിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം; ഇന്ത്യൻ ടാങ്കറുകളിൽ നിന്നും ഇതുവരെ ഞങ്ങൾ ടോൾ ഈടാക്കിയിട്ടില്ല; ഈടാക്കുകയുമില്ല‘-ഉപരോധത്തിനിടയിലും ഇറാന്റെ ഉറപ്പ്
  • F-35B ലൈറ്റ്നിംഗ് II ജെറ്റുകൾ, MV-22 ഓസ്പ്രേകൾ, 15 യുദ്ധക്കപ്പലുകൾ… ഇറാനെതിരെ സമുദ്ര ഉപരോധം ശക്തമാക്കി അമേരിക്ക, 15-ത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചു, കടുത്ത മുന്നറിയിപ്പുമായി ട്രംപ്, ഇറാന്റെ മറുപടി കാത്ത് ലോകം
  • നിതിനെ ക്ലാസിൽനിന്നു പുറത്താക്കിയപ്പോൾ, എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നതെന്നു പറഞ്ഞ് അവൻ വല്ലാതെ വിഷമിച്ചു!! അവന്റെ പേപ്പർ ക്ലാസിൽ എല്ലാവരേയും കൊണ്ട് വായിപ്പിക്കും, സർ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്…പരാതി കൊടുത്താൽ നിങ്ങൾക്കു തന്നെയാണ് നഷ്ടമെന്ന് സാർ ക്ലാസിൽ വന്നു ഭീഷണിപ്പെടുത്തി… നിതിന്റെ സഹപാഠികൾ
  • കലയ്ക്ക് അതിർവരമ്പുകളുണ്ടോ? ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്തതിന് പാക് ചാനലിനെതിരെ നടപടി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.