തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തിയെന്ന ആരോപണം കൂടുതൽ ശക്തമാക്കി കോൺഗ്രസ്. ഇത് അതീവ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. ഒരു കോടിയിലേറെ പേരുടെ വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന ചോർത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് വിവരങ്ങൾ നൽകിയവരുടെയടക്കം ഡാറ്റകളാണ് അവരുടെ സമ്മതമില്ലാതെ സ്വകാര്യ കമ്പനിക്ക് ചോർത്തി നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരെ കൂടാതെ, എട്ട് ലക്ഷത്തോളം സംസ്ഥാന സർക്കാർ ജീവനക്കാർ, 72 […]









