ടെഹ്‌റാൻ: പെബ്രുവരി 28 ന് ഇസ്രയേൽ യുഎസ് നടത്തിയ ആക്രമണത്തിൽ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയിക്ക് ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ട്. ഇറാനിൽ ഇപ്പോൾ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറി (ഐആർജിസി)ലെ ഒരുകൂട്ടം ഉന്നത കമാൻഡർമാർ ചേർന്നെന്നാണെന്നും റിപ്പോർട്ട്. വ്യോമാക്രമണത്തിൽ പരുക്കേറ്റ, മൊജ്താബ നേരിട്ടുള്ള നിയന്ത്രണങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനാലും ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ പരിമിതപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇറാന്റെ ചുക്കാൻ ഐആർജിസിയിലേക്ക് മാറിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി […]









