വാഷിങ്ടൻ: ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ നേതാക്കൾ. ചർച്ചകളിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇവിടെവരെ കൊണ്ടുചെന്നെത്തിച്ചതെന്ന് പാക് ഉപ പ്രധാനമന്ത്രി ഇഷാഖ് ദാർ അഭിപ്രായപ്പെട്ടു. ഇതിനിടെ പാക്കിസ്ഥാനിലെ യുഎസ് എംബസി ജനക്കൂട്ടം ആക്രമിച്ചു. കറാച്ചിയിലെ എംബസി ഓഫിൽ ഇരച്ചെത്തിയവർ ഓഫിസിനു തീയിട്ട് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ കോൺസുലേറ്റ് കെട്ടിടത്തിന്റെ മുൻഭാഗം പ്രതിഷേധക്കാർ തല്ലിത്തകർത്തു. ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ, പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ നിയമസംരക്ഷണ സേന കണ്ണീർവാതകവും ഷെല്ലിംഗും പ്രയോഗിക്കുന്നതായി ണാം. കോൺസുലേറ്റ് പരിസരത്ത് […]









