റാവൽപിണ്ടി: പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള സംഘർഷം തുറന്ന പോരാട്ടത്തിലെത്തി നിൽക്കുകയാണ്. കാബൂളിൽ വ്യോമാക്രമണം നടത്തിയതിന് മറുപടിയായി പാകിസ്താന്റെ തന്ത്രപ്രധാനമായ വ്യോമതാവളത്തിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി. പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമതാവളത്തിലാണ് താലിബാൻ ആക്രമണം നടത്തിയത്. വ്യോമതാവളത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആക്രമണത്തിൽ നൂർ ഖാൻ വ്യോമതാവളം തകർന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് […]









