കോട്ടയം : കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേർത്തലയിൽ നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ബിജുവിനാണ് ബസ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകിയത്. ഒരു മാസം മുമ്പ് ചേർത്തലയിൽ നിന്നാണ് 2600 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്തത്. കെ ജി ബിജുവിനെ കള്ളകേസിൽ കുടുക്കിയതാണെന്ന് സ്വീകരണമൊരുക്കിയവരുടെ ആരോപണം. ആലപ്പുഴയിൽ നിന്ന് ആളുകൾ ബസിൽ കോട്ടയത്ത് […]









