തൃശ്ശൂർ: സൗഹൃദം സ്ഥാപിച്ച് പൂജാരിയുടെ വീട്ടിൽ നിന്ന് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി അജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം പതിനാറിനാണ് സംഭവം. പൂജകൾക്കായി പൂജാരിയുടെ വീട്ടിൽ യുവതി ഇടയ്ക്ക് വരാറുണ്ട്. ഈ പരിചയം മുതലാക്കിയായിരുന്നു മോഷണം. പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ […]









