ന്യൂഡൽഹി: ഇറാനെതിരെ ശക്തമായ നീക്കങ്ങളാണ് യുഎസും ഇസ്രയേലും നടത്തിവരുന്നത്. മാസങ്ങൾനീണ്ട ആസൂത്രണങ്ങൾക്കും രഹസ്യാന്വേഷണ നീക്കങ്ങൾക്കും ശേഷമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയടക്കമുള്ള ഉന്നതരെ വധിച്ച സൈനിക ഓപ്പറേഷൻ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടിയെന്നത് ഏറെ ചർച്ചാവിഷയമായിട്ടുമുണ്ട്. അതോടൊപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇസ്രായേൽ അംബാസഡർ റൂവൻ അസർ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. […]









