സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യക്തിഹത്യ പോസ്റ്റുകൾക്കെതിരെ കോൺഗ്രസ് നേതാവ് രമ്യാ ഹരിദാസ്. അത്തരം പ്രചരണങ്ങൾ നിരന്തരം കേൾക്കുമ്പോൾ മനസ് ഇടറാറുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങളിൽ ഭൂരിഭാഗവും ഫേക് ഐഡികളിൽ നിന്നാണെന്നും പക്ഷേ ഒരു നുണ ആയിരം തവണ ആവർത്തിക്കുക എന്ന രീതി നിഷ്‌കളങ്കരായ ചിലരെയെങ്കിലും സ്വാധീനിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതെന്നും രമ്യ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സാമൂഹ്യ മാധ്യമങ്ങളിലെ ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ, പ്ലീസ്… ?? ‘രമ്യ […]









