ടെഹ്റാൻ: ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ, തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം വ്യോമസേന ആക്രമിച്ചതായാണ് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ ഒന്നിലധികം ഇടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. അടിയന്തര ഇടപെടലിനായി ഒരു സംഘത്തെ പ്രദേശത്ത് വിന്യസിച്ചുവെന്നും തീ അണയ്ക്കാനുള്ള പരിശ്രമത്തിൽ ഇവർ ഏർപ്പെട്ടതായും റിപ്പോർട്ടിൽ […]







