തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടയിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണ്. ഘടക കക്ഷികളിലെ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെയാണ് പൂർത്തിയാക്കിയത്. സിപിഎമ്മിൽ ഇതുവരെയില്ലാത്ത കലാപമാണ്. 33 വർഷത്തെ ഭരണം കൊണ്ടായിരുന്നു ബംഗാളിൽ സിപിഎം തകർന്നത്. പത്തു വർഷം കൊണ്ട് കേരളത്തിൽ വലിയ തകർച്ചയിലേക്ക് ആണ് പോകുന്നത്. ഇനിയും സിപിഎമ്മിൽ കലാപത്തിന് തിരി കൊളുത്തപ്പെടാം. ഞങ്ങൾക്ക് ഒരു വര്‍ഷം മുൻപറിയാം. ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരും വോട്ട് ചെയ്യാൻ പോകുന്നത് യുഡിഎഫിനാണെന്ന് […]









