മലപ്പുറം: കെ സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ് പാരമ്പര്യം ഉള്ള വലിയ പാർട്ടിയാണ്. ഒരുപാട് പേര് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്‍റെ നിലവിലെ […]









