തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് ഇക്കുറി സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് 140 സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു. സീറ്റ് വിഭജനം ഒരു അപസ്വരവും ഇല്ലാതെയാണ് യുഡിഎഫിൽ പൂർത്തിയാക്കിയത്. ചരിത്രത്തിൽ ആദ്യമായിട്ട്. ഞാൻ ടീം യുഡിഎഫ് എന്നുള്ള വാക്ക് ഉപയോഗിച്ചത് അക്ഷരാർഥത്തിൽ അടിവരയിടുന്ന തരത്തിലുള്ള ചർച്ചകളാണ് യുഡിഎഫിന്റെ സീറ്റ് വിഭജനത്തിൽ നടന്നത്. അക്ഷരാർഥത്തിൽ ടീം യുഡിഎഫായി മാറി. അതേപോലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്നാണ് പുറത്തുവന്ന വാർത്ത. […]









