തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവ ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയിൽ. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ് (34), ഇയാളുടെ ജൂനിയറും സുഹൃത്തുമായ കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഹൈബ്രിഡ് കഞ്ചാവിന് ഒരു കിലോയ്ക്ക് ഒരു കോടി രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം എയർപോർട്ടിൽ നിന്ന് ഡീലുറപ്പിച്ചിറങ്ങിയ ലിബിന്റെ പക്കലുണ്ടായിരുന്ന ലഗേജിൽ ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ […]









