കൊളംബോ: മധ്യേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് ആന്റി- ഷിപ്പ് മിസൈലുകളുമായെത്തിയ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. ജിബൂട്ടിയിലെ സൈനിക താവളത്തിൽനിന്നുള്ള രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ മാർച്ച് നാലിനും എട്ടിനും മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയിരുന്നെങ്കിലും ശ്രീലങ്ക അത് നിരസിച്ചുവെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിൽ അറിയിച്ചു. അമേരിക്കൻ പ്രത്യേക പ്രതിനിധി സെർജിയോ ഗോറുമായി പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തൽ. തുറമുഖങ്ങളുടെ സുരക്ഷയും വ്യാപാരബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് […]







