ദുബായ്: ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു. യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തവുമുണ്ടായി. നാല് മിസൈലാക്രമണമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാനു നേരെയും ഇറാൻ ആക്രമണം നടത്തിയെന്നും വിവരമുണ്ട്. വെടിനിർത്തൽ കരാറിനു പിന്നാലെ പൊതുവേ ശാന്തമായിരുന്ന പശ്ചിമേഷ്യൻ അന്തരീക്ഷമാണ് വീണ്ടും സംഘർഷഭരിതമാകുന്നത്. ഇറാന്റെ ഭാഗത്തുനിന്നുമുള്ള അപ്രതീക്ഷിത ആക്രമണം യുഎഇയെ ഞെട്ടിച്ചിരിക്കുകയാണ്, നാല് മിസൈലാക്രമണങ്ങളിൽ മൂന്നെണ്ണം പ്രതിരോധിച്ചുവെന്നും ഒരെണ്ണം […]








