കണ്ണൂര്‍: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് പൊളിച്ചതെന്നാണ് പരാതി. ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വിമതര്‍ ആരോപിച്ചു. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞതായി സ്ഥലം ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫീസ് നിര്‍മാണം. ഭീഷണിയെതുടര്‍ന്ന് ഓഫീസ് പൊളിക്കുകയായിരുന്നു. ഭീഷണിയുള്ളതിനാൽ പൊളിച്ച് നീക്കിതരണമെന്ന് ഉടമ ആവശ്യപ്പെട്ടതിനാലാണ് ഓഫീസ് പൊളിച്ചതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തങ്ങള്‍ കാരണം […]








