കൊല്ലം: എന്‍റെ മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, എന്‍റെ മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം കൊല്ലം സെഷൻസ് കോടതിയിൽ വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദന ദാസിന്‍റെ മാതാവ് വസന്തരുമാരി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുള്ള കോടതിവിധി കേട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോൾ അവരുടെ കണ്ണുകൽ ഈറനണിഞ്ഞു, വാക്കുകൾ ഇടറി. “വധശിക്ഷ എന്നതിനെക്കാളുപരി എന്‍റെ മകൾ അനുഭവിച്ച വേദന, ഭയം എല്ലാം പ്രതി അറിയണം. മകളുടെ […]









