ദുബായ്: ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിനിടെ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, മരിച്ചയാളുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. കപ്പൽ ഉടമകളുമായും ബന്ധപ്പെട്ട ഏജൻസികളുമായും കോൺസുലേറ്റ് ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും എക്‌സിലൂടെ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. “കടലിലുണ്ടായ സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. […]






